'ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക'; വിദ്യാഭ്യാസ സംരക്ഷണ കണ്‍വെന്‍ഷന്‍ ഇന്ന്; മുഖ്യമന്ത്രി പങ്കെടുക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2022 08:44 AM  |  

Last Updated: 02nd November 2022 08:44 AM  |   A+A-   |  

pinarayi-arif_muhammad_khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍

 

തിരുവനന്തപുരം: കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കുന്ന സംസ്ഥാന കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3. 30 നാണ് യോഗം. 

വിവിധ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ നിയന്ത്രിക്കുന്നത് ഇടതുമുന്നണിയാണ്.  എകെജി സെന്ററിനോട് ചേര്‍ന്നള്ള എകെജി ഹാളിലാണ് യോഗം. സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാരുമായി ഉടക്കി നില്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരെയുള്ള പ്രത്യക്ഷസമരമായാണ് വിലയിരുത്തുന്നത്. അതേസമയം,  രാഷ്ട്രീയ സമരമല്ലാത്തിനാലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നതെന്നാണ് എല്‍ഡിഎഫ് നേതൃത്വത്തിന്റെ വിശദീകരണം. 

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ സ്വാഗതം ആശംസിക്കുന്ന കണ്‍വെന്‍ഷനില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. എം വി ഗോവിന്ദന്‍, അഡ്വ. റോണി മാത്യു, മാത്യു ടി തോമസ്, പി സി ചാക്കോ, വര്‍ഗ്ഗീസ് ജോര്‍ജ്ജ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ, ബിനോയ് ജോസഫ് തുടങ്ങിയവരും, വിദ്യാഭ്യാസ  സാമൂഹ്യ  സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ബഹുജന കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 ആന്ധ്രയില്‍ നിന്ന് കൂടുതല്‍ അരിയെത്തും, കടല, മുളക് തുടങ്ങിയവയും സംഭരിക്കും; വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ