പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ച് സർക്കാർ; ഉത്തരവിറക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2022 08:04 PM  |  

Last Updated: 04th November 2022 08:04 PM  |   A+A-   |  

pinarayi

മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം മരവിപ്പിക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ നിർത്തിവെച്ചതായും ഉത്തരവിൽ വ്യക്തമാക്കി. 

ഒക്ടോബർ 30ന് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു പ്രധാന ആക്ഷേപം. 122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെ പുതിയ ഉത്തരവ് ബാധകമാവുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ആ വിവാദ ഉത്തരവാണ് ഇപ്പോൾ പിൻവലിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണങ്ങൾ മോഷ്ടിച്ചു; വി​ഗ്രഹത്തിൽ മുക്കുപണ്ടം ചാർത്തി മുങ്ങി; പൂജാരി പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ