റേഷന്‍കടകള്‍ വഴി ഇനി ഗ്യാസ് സിലിണ്ടറും; ഐഒസിയുമായി കരാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2022 08:14 AM  |  

Last Updated: 04th November 2022 08:14 AM  |   A+A-   |  

ration shop

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: റേഷന്‍കടകള്‍ വഴി ഇനി ഗ്യാസ് സിലിണ്ടറും ലഭ്യമാകും. ഐഒസിയുടെ 5 കിലോ ചോട്ടു ഗ്യാസാണ് ലഭിക്കുക. കെ സ്‌റ്റോര്‍ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത റേഷന്‍കടകള്‍ വഴിയാകും വിതരണം. 

ഗ്യാസ് വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഐഒസിയുമായി ഒപ്പുവച്ചു. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്റെ സാന്നിദ്ധ്യത്തില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണര്‍ ഡോ. ഡി സജിത്ത് ബാബുവും ഐഒസി ചീഫ് ജനറല്‍ മാനേജര്‍ ആര്‍ രാജേന്ദ്രനുമാണ് ഒപ്പ് വച്ചത്.

പൊതുവിതരണരംഗത്തെ റേഷന്‍കടകളെ വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായി കെ സ്‌റ്റോര്‍ എന്ന പദ്ധതി ആവിഷ്‌കരിക്കുകയും അതിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലായി 72 റേഷന്‍കടകളെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. 

കെ സ്‌റ്റോര്‍ പദ്ധതിയുടെ ഭാഗമായി ചോട്ടു ഗ്യാസിന്റെ വിപണനം, മില്‍മയുടെ കാലാവധി കൂടിയ ഉത്പന്നങ്ങളുടെ വിപണനം, കോമണ്‍ സര്‍വീസ് സെന്റര്‍ വഴിയുള്ള സേവനം എന്നിവയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗ്രൂപ്പ് വീഡിയോ കോളില്‍ 32 പേര്‍, രണ്ടു ജിബി വരെയുള്ള ഫയലുകള്‍ കൈമാറാം; വാട്‌സ്ആപ്പില്‍ പുതിയ പരിഷ്‌കാരങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ