കരടി ചാടിവീണു, കാലുകൾക്കിടയിലാക്കി ആക്രമിച്ചു; മൂന്ന് പേർക്ക് പരിക്ക്, തീവ്രപരിചരണവിഭാഗത്തിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 09:32 PM  |  

Last Updated: 06th November 2022 09:32 PM  |   A+A-   |  

bear_attack

വിഡിയോ സ്ക്രീൻഷോട്ട്

 

കൊല്ലം: കരടിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് ഗുരുതരപരിക്ക്. തമിഴ്നാട്ടിലെ തെങ്കാശി കടയത്തിനുസമീപമാണ് സംഭവം. സുഗന്ധവ്യഞ്ജന വ്യാപാരി വൈകുണ്ഠമണി (55), നാഗേന്ദ്രൻ (64), സൈലപ്പൻ (54) എന്നിവരെയാണ് കരടി മുഖത്തുൾപ്പെടെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്.

ഇന്ന് രാവിലെ ഇരുചക്രവാഹനത്തിൽ മസാലസാധനങ്ങൾ വിൽക്കാൻ പോയ വൈകുണ്ഠമണിയുടെ മുന്നിലേക്ക് കരടി ചാടിവീഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാഗേന്ദ്രൻ, സൈലപ്പൻ എന്നിവർക്കുനേരേയും ആക്രമണമുണ്ടായത്. മൂവരെയും കാലുകൾക്കിടയിലാക്കി മുഖത്ത് ആക്രമിക്കുകയായിരുന്നു. ചുറ്റും കൂടിയവർ കരടിയെ ഓടിക്കാൻ നോക്കിയെങ്കിലും ഏറെനേരെത്തെ ശ്രമത്തിനൊടുവിലാണ് കരടി പിന്മാറിയത്. 

ശരീരമാകെ രക്തത്തിൽ കുളിച്ചുകിടന്ന മൂവരെയും തിരുനെൽവേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂവരും തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ കുതിരവട്ടത്ത് ദൃശ്യ വധക്കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു    

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ