ജയിലിനകത്ത് തടവുകാരുടെ നിരാഹാരം; സമരം നടത്തിയത് കഞ്ചാവ് കേസിലെ 49 പ്രതികള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2022 08:01 AM  |  

Last Updated: 08th November 2022 08:01 AM  |   A+A-   |  

Covid intensifies at Poojappura Central Jail

ഫയല്‍ ചിത്രം


പാലക്കാട്: ജയിലിനകത്ത് കൂട്ടമായി നിരാഹാരമിരുന്ന് തടവുകാർ. മലമ്പുഴ ജില്ലാ ജയിലിലാണ് സംഭവം. 49 തടവുകാരാണ് തിങ്കളാഴ്ച നിരാഹാരമിരുന്നത്. കഞ്ചാവു കേസുകളിൽ പിടിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരാണ് ഇവർ.   

സമരത്തിന് നേതൃത്വം നൽകിയ 20 പേരെ തൃശ്ശൂരിലെ വിയ്യൂർ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റി. കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇവർ സമരം നടത്തിയത്. തിങ്കളാഴ്ച പ്രഭാതഭക്ഷണം ഒഴിവാക്കിക്കൊണ്ടാണ് സമരം തുടങ്ങിയ ഇവർ ഉച്ചഭക്ഷണ സമയത്തും സമരം തുടർന്നു. 

സമരത്തെ തുടർന്ന് ഉത്തരമേഖലാ ഡിഐജി സാം തങ്കയ്യനും മലമ്പുഴ ജില്ലാ ജയിൽസൂപ്രണ്ടും ഉൾപ്പെടെ സ്ഥലത്തെത്തി തടവുകാരുമായി ചർച്ച നടത്തി. എന്നാൽ നിരാഹാരത്തിൽ നിന്ന് പിന്മാറാൻ പലരും തയ്യാറായില്ല. ഇതോടെ സമരത്തിന് നേതൃത്വം നൽകിയ 20 തടവുകാരെ വിയ്യൂരിലേക്ക് മാറ്റി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഷാരോണ്‍ വധക്കേസ് തമിഴ്‌നാട് പൊലീസിന് കൈമാറണം, എജിയുടെ നിയമോപദേശം; ഗ്രീഷ്മയുമായി ഇന്നും തെളിവെടുപ്പ് തുടരും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ