സാങ്കേതിക സര്‍വകലാശാല: വിസി നിയമനത്തിനു സ്റ്റേ ഇല്ല; സര്‍ക്കാരിന്റെ ആവശ്യം തള്ളി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 08th November 2022 12:29 PM  |  

Last Updated: 08th November 2022 12:29 PM  |   A+A-   |  

kerala high court

ഹൈക്കോടതി/ഫയല്‍

 

കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലര്‍ നിയമനം സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി. നിയമനത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ യുജിസിയെ കക്ഷി ചേര്‍ത്ത കോടതി ചാന്‍സലര്‍ ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്കെല്ലാം നോട്ടിസ് അയയ്ക്കാന്‍ നിര്‍ദേശിച്ചു. ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച്  വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

വിസിയുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.സിസ തോമസിനു നല്‍കിയ ഗവര്‍ണറുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഇടക്കാല ആവശ്യമായി ഉന്നയിച്ചത്. കെടിയു വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന്റെ ഹര്‍ജി. 

വിഷയവുമയി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വിസിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ അവകാശമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വിസിമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ