'ഉപയോഗിച്ച ലെറ്റര്‍ ഹെഡ് എഡിറ്റ് ചെയ്തു'; ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി മേയര്‍ ആര്യാ രാജേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2022 09:40 PM  |  

Last Updated: 08th November 2022 09:40 PM  |   A+A-   |  

arya rajendran

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍/ഫയല്‍


തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മേയറുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. ഉപയോഗിച്ച ലെറ്റര്‍ പാഡ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയ കത്താണ് പ്രചരിച്ചതെന്നാണ് മേയര്‍ മൊഴി നല്‍കിയിരിക്കുന്നത്. 

ലെറ്റര്‍ ഹെഡും ഉപയോഗിച്ചിരിക്കുന്ന സീലും തന്റെ ഓഫീസിലേത് തന്നെയാണ് എന്ന് അന്വേഷണ സംഘത്തിനോട് ആര്യ പറഞ്ഞതായാണ് സൂചന. ഉപയോഗിച്ച ലെറ്റര്‍ ഹെഡുകള്‍ കോര്‍പ്പറേഷന്റെ പല വിഭാഗങ്ങളിലുമുണ്ട്. അതെടത്ത് ലെറ്റര്‍ ഹെഡും സീലും മാത്രം നിലനിര്‍ത്തി മറ്റു ഭാഗങ്ങള്‍ എഡിറ്റ് ചെയ്താണ് കത്ത് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ആര്യ മൊഴി നല്‍കിയത് എന്നാണ് സൂചന. 

കോര്‍പ്പറേഷനില്‍ താത്ക്കാലിക നിയമനങ്ങള്‍ക്ക് പട്ടിക ചോദിച്ചുകൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ നല്‍കിയത് എന്ന തരത്തിലാണ് കത്ത് പുറത്തുവന്നത്. വിവാദത്തിന് പിന്നാലെ, സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ ഗവര്‍ണറുടെ നിയമോപദേശകര്‍ രാജിവച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ