തെരഞ്ഞെടുപ്പ് സമയത്ത് പിന്തുണ തേടിയെത്തി, ഇപ്പോള്‍ തള്ളിപ്പറയുന്നു; വിഡി സതീശനെതിരെ ജി സുകുമാരന്‍ നായര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 02:09 PM  |  

Last Updated: 11th November 2022 03:06 PM  |   A+A-   |  

sukamaran_nair

ജി സുകുമാരന്‍ നായര്‍

 

കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് വി ഡി സതീശനാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂര്‍ തന്റെ അടുത്ത് വന്നിരുന്ന് പിന്തുണ അഭ്യര്‍ത്ഥിച്ചു.

പിന്നീട് ഒരു സമുദായ സംഘടനയുടേയും പിന്തുണയോടെയല്ല ജയിച്ചതെന്ന് പറഞ്ഞു. ഒരു സമുദായത്തിന്റെയും പിന്തുണയിലല്ല വന്നതെന്നാണ് സതീശന്റെ ഇപ്പോഴത്തെ നിലപാട്. സമുദായത്തെ തള്ളിപ്പറയുന്ന ഈ സമീപനം തിരുത്തണം.

പ്രസ്താവന തിരുത്തിയില്ലെങ്കില്‍ സതീശന്റെ ഭാവിക്ക് ഗുണകരമാകില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പറവൂരില്‍ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് സുകുമാരന്‍ നായര്‍ സതീശനെതിരെ  ആഞ്ഞടിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

കത്ത് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം; പ്രാഥമിക പരിശോധനയ്ക്ക് നിര്‍ദേശം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ