നിര്‍ത്താതെ പോയ കാര്‍ വൈദ്യുതത്തൂണില്‍ ഇടിച്ചുനിന്നു; പരിശോധനയില്‍ എംഡിഎംഎ, 19കാരി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 08:41 AM  |  

Last Updated: 11th November 2022 08:45 AM  |   A+A-   |  

MDMA seized

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: കാറില്‍ വില്‍പ്പനയ്‌ക്കെത്തിച്ച 11 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ കൊളവല്ലൂര്‍ കുന്നോത്ത് പറമ്പ് കുണ്ടന്‍ചാലില്‍ ഹൃദ്യ (19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനില്‍ ആല്‍ബിന്‍ (21), കോതമംഗലം ഇഞ്ചത്തൊട്ടി വട്ടത്തുണ്ടില്‍ നിഖില്‍ (20) എന്നിവരാണ് പിടിയിലായത്. 

ഇന്നലെ പുലര്‍ച്ചെ 5ന് കളര്‍കോട് ബൈപാസിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൗത്ത് എസ്എച്ച്ഒ എസ് അരുണും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും അമ്പലപ്പുഴ ഡിവൈഎസ്പി സ്‌ക്വാഡും ചേര്‍ന്നു നടത്തിയ വാഹനപരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. കൈ കാണിച്ചിട്ടും നിര്‍ത്താതെപോയ ഇവരുടെ കാര്‍ സമീപത്തെ വൈദ്യുതത്തൂണില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഓടിമാറിയതിനാലാണ് പൊലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. 

വാഹനം അപകടത്തില്‍പെട്ടതോടെ സംഭവസ്ഥലത്തുനിന്നു കടക്കാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കവര്‍ച്ച; സിഗ്നല്‍ പിന്തുടര്‍ന്ന് അരമണിക്കൂറിനുള്ളില്‍ മോഷ്ടാവ് പിടിയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ