പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിന് ലീക്ക്; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2022 06:50 PM  |  

Last Updated: 13th November 2022 07:19 PM  |   A+A-   |  

Gas_stove

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: പാചകവാതകം ചോർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പുതിയ ഗ്യാസ് സിലിണ്ടർ ഘടിപ്പിച്ച ശേഷം എയർ കളഞ്ഞ് സ്റ്റൗ പ്രവർത്തിപ്പിച്ചപ്പോൾ പാചകവാതകം ചോരുകയായിരുന്നു.  കരുമാടി അജോഷ് ഭവനിൽ വാടകയ്ക്കു താമസിക്കുന്ന സുനിൽ കുമാറാണ് (50) മരിച്ചത്. 

വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. തീപടര്‍ന്ന് ഗുരുതര പരിക്കേറ്റ സുനില്‍കുമാറിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരിച്ചു. സുനിലിന്റെ ഭാര്യ സീന (45) മകൾ അനുഷ (9), പാചക വാതക വിതരണക്കാരൻ ആന്റണി എന്നിവർക്കും പരിക്കേറ്റിരുന്നു.  മകൻ അമൃതേഷ് ഈ സമയത്ത് സ്ഥലത്തില്ലാതിരുന്നതിനാൽ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.   

ഈ വാർത്ത കൂടി വായിക്കൂ 

ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമം; പിടിവിട്ട് ട്രാക്കിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക്; തിരൂരിൽ 17കാരിക്ക് അത്ഭുത രക്ഷപ്പെടൽ (വീഡിയോ)

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ