സുനുവിനെ അറസ്റ്റ് ചെയ്യാന്‍ തെളിവുകള്‍ മതിയാകില്ല; കസ്റ്റഡിയില്‍ എടുത്തത് രക്ഷപ്പെടാതിരിക്കാന്‍; കമ്മീഷണര്‍

തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലുള്ള  എസ്എച്ച്ഒ പിആര്‍ സുനുവിന്റെ അറസ്റ്റ് വൈകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു
ഇന്‍സ്‌പെക്ടര്‍ സുനു/ ടിവി ദൃശ്യം
ഇന്‍സ്‌പെക്ടര്‍ സുനു/ ടിവി ദൃശ്യം

കൊച്ചി:  തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലുള്ള  എസ്എച്ച്ഒ പിആര്‍ സുനുവിന്റെ അറസ്റ്റ് വൈകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു. അറസ്റ്റ് ചെയ്യാന്‍ ഇതുവരെ ലഭിച്ച തെളിവുകള്‍ മതിയാകില്ല. എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തത് രക്ഷപ്പെടാതിരിക്കാന്‍ വേണ്ടിയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ പശ്ചാത്തലം ശരിയല്ലെന്നും പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കേസില്‍ എസ്എച്ച്ഒയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എറണാകുളം മരട് സ്വദേശി പിആര്‍ സുനുവിനെയാണു തൃക്കാക്കരയില്‍നിന്നുള്ള പൊലീസ് സംഘം ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനില്‍ കയറി കസ്റ്റഡിയിലെടുത്തത്. 

തൃക്കാക്കരയില്‍ വാടകയ്ക്കു താമസിക്കുന്ന ചേരാനല്ലൂര്‍ സ്വദേശിയായ യുവതിയെ സുനു ഉള്‍പ്പെടെ 7 പേര്‍ ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്‌തെന്നാണു കേസ്. കേസിലെ മൂന്നാം പ്രതിയാണു സുനു. ഡപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസിനു യുവതി നല്‍കിയ പരാതി തൃക്കാക്കര പൊലീസിനു കൈമാറുകയായിരുന്നു. ഇന്നലെ ഉച്ചയോടെ കൊച്ചിയിലെത്തിച്ച സുനുവിനെ അജ്ഞാതകേന്ദ്രത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com