പാല്‍ വില ലിറ്ററിന് 8.57 രൂപ കൂട്ടണം; മില്‍മയുടെ ശുപാര്‍ശ നാളെ സര്‍ക്കാരിന് മുന്നില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2022 04:25 PM  |  

Last Updated: 14th November 2022 04:25 PM  |   A+A-   |  

milma

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പാല്‍ വില ലിറ്ററിന് 8.57 രൂപ കൂട്ടാന്‍ മില്‍മയുടെ ശുപാര്‍ശ. ഈ മാസം 21നകം വില വര്‍ധന പ്രാബല്യത്തില്‍ വരുത്തണമെന്നും മില്‍മയുടെ ശുപാര്‍ശയില്‍ പറയുന്നു. ശുപാര്‍ശ നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

പാല്‍വില വര്‍ധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മില്‍മയുടെ ശുപാര്‍ശ. വിലവര്‍ധന ചര്‍ച്ചചെയ്യാന്‍ പാലക്കാട് കല്ലേപ്പുള്ളിയില്‍ ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് മില്‍മയുടെ തീരുമാനം.മൂന്നുയൂണിയനുകളില്‍ നിന്നും പ്രതിനിധികള്‍ യോഗത്തിനെത്തി.

പാല്‍വില ലിറ്ററിന് ഏഴുമുതല്‍ എട്ടുരൂപവരെ വര്‍ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യമെന്ന രീതിയിലാണ് സമിതി മില്‍മയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇങ്ങനെ കൂട്ടിയാല്‍ മാത്രമേ കമ്മിഷനും മറ്റും കഴിഞ്ഞ് ആറുരൂപയെങ്കിലും കര്‍ഷകന് ലഭിക്കൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞതവണ പാല്‍വില നാലുരൂപ കൂട്ടിയപ്പോഴും പ്രയോജനമുണ്ടായില്ലെന്ന് കര്‍ഷകര്‍ സമിതിക്ക് മുന്നില്‍ പരാതിപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണവും'; എല്‍ദോസ് കേസില്‍ ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ