'ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ല'; സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2022 07:36 PM  |  

Last Updated: 15th November 2022 07:36 PM  |   A+A-   |  

orthodox

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടു.  ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും നിയമ നിര്‍മ്മാണം വേണമെന്ന യാക്കോബായ സഭയുടെ ആവശ്യം അംഗീകരിക്കില്ലെന്നും ചീഫ് സെക്രട്ടറിയെ ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചു. 

ചീഫ് സെക്രട്ടറി വി പി ജോയ് ആണ് സഭാ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ഹൈക്കോടതിയിലുള്ള കേസിന് ആധാരമായ പ്രശ്‌നങ്ങളില്‍ തുടര്‍ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കഴിഞ്ഞമാസം ചേര്‍ന്ന യോഗത്തിന്റെ തീരുമാന പ്രകാരമാണ തുടര്‍ ചര്‍ച്ചകള്‍ നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ല, സുരേന്ദ്രന്‍ ആളും തരവും നോക്കി കളിക്കണം: കെ സുധാകരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ