വിഡി സതീശനുമായി ഒന്നിച്ച് വിമാനത്തില്‍, കണ്ടപ്പോള്‍ ഹലോ പറഞ്ഞെന്ന് തരൂര്‍; ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 07:01 PM  |  

Last Updated: 23rd November 2022 07:01 PM  |   A+A-   |  

SHASHI_THAROOR

ശശി തരൂര്‍/ ഫേയ്സ്ബുക്ക്

 

തിരുവനന്തപുരം; ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ലെന്ന് ശശി തരൂര്‍ എംപി. വിവിധ പരിപാടികളില്‍ പങ്കെടുത്ത് പ്രഭാഷണങ്ങള്‍ നടത്തുന്നതില്‍ വിവാദമാക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'എന്റെ ഭാഗത്തുനിന്ന് ഒരു പ്രശ്‌നവുമില്ല. ഇനി അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എന്നെ വിളിച്ച് സംസാരിക്കാന്‍ ആഗ്രഹിച്ചാല്‍ ഞാന്‍ വേണ്ട എന്നു പറയില്ല. പക്ഷേ എനിക്ക് ഒരു ആഗ്രഹവുമില്ല പ്രശ്‌നവുമില്ല. ഞാന്‍ ഒരു മനുഷ്യനേയും ആക്ഷേപിച്ചിട്ടില്ല ഇതുവരെ. 14 വര്‍ഷത്തെ രാഷ്ട്രീയജീവിതത്തില്‍ ഒരു ഗ്രൂപ്പില്‍ ഉണ്ടായിട്ടില്ല, ഒരു ഗ്രൂപ്പിലും പങ്കെടുത്തില്ല ഇനി ഒരു ഗ്രൂപ്പ് ഉണ്ടാക്കാനും പോകുന്നുമില്ല.' - ശശി തരൂര്‍ പറഞ്ഞു. 

പ്രതിപക്ഷ നേതാവ് വിഡി സതീശനും ശശി തരൂറും ഒരു വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിയത്. എന്നാല്‍ വിമാനത്തില്‍ വച്ച് സംസാരിക്കാനായില്ലെന്നാണ് അദ്ദേഹം പറയുന്നത്. സീറ്റുകള്‍ അടുത്തായിരുന്നില്ല, കണ്ടപ്പോള്‍ ഹലോ പറഞ്ഞെന്നും തരൂര്‍. ലോക്‌സഭയിലേക്കാണോ നിയമസഭയിലേക്കാണോ ഇനി മല്‍സരിക്കുകയെന്ന് സമയമാകുമ്പോള്‍ പറയാമെന്ന് ശശി തരൂര്‍

മന്നം ജയന്തിക്ക് ക്ഷണിച്ചത് അംഗീകാരമായി കാണുന്നുവെന്ന് പറഞ്ഞ തരൂര്‍, മന്നം ജയന്തിക്ക് താന്‍ പോയാല്‍ ആര്‍ക്കാണ് ദോഷമെന്നും ചോദിച്ചു. 2024 ല്‍ മല്‍സരിക്കുമോയെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ബലൂണ്‍ പൊട്ടിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ കയ്യില്‍ സൂചിയുണ്ടോയെന്ന് നോക്കൂ എന്നും ശശി തരൂര്‍ വിമര്‍ശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

റോസലിന്‍ഡ് ജോര്‍ജ് കുഫോസ് വൈസ് ചാന്‍സലര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ