'കബാലിയുടെ കലിപ്പ് തീരുന്നില്ല'; അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ യാത്രാ നിയന്ത്രണം, വിനോദ സഞ്ചാരികള്‍ക്ക് വിലക്ക്
തൃശൂര്‍: കാട്ടാന ആക്രമണം പതിവായ ചാലക്കുടി അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ യാത്രാ നിയന്ത്രണം. ഈ റൂട്ടില്‍ ഒരാഴ്ചത്തേക്ക് ടൂറിസ്റ്റുകളെ കടത്തിവിടില്ല. രാത്രി യാത്രയ്ക്കും നിരോധനം ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസുകളെ മാത്രമേ കടത്തിവിടുള്ളു.
ഇന്നലെ രാത്രിയും മേഖലയില്‍ കാട്ടുകൊമ്പന്റെ ആക്രമണമുണ്ടായി. കെഎസ്ആര്‍ടിസി ബസിന് നേരെയായിരുന്നു 'കബാലി'യുടെ പരാക്രമം.
കൊമ്പ് കൊണ്ട് കെഎസ്ആര്‍ടിസി ബസ് ഉയര്‍ത്തി താഴെ വച്ചു.
അമ്പലപ്പാറ ഒന്നാം വളവിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. വാഹനങ്ങള്‍ കണ്ടാല്‍ പാഞ്ഞടുക്കുന്ന സ്വഭാവം കബാലിക്ക് ഉണ്ട്. മുന്‍പും സമാനമായ സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്.കബാലിയെ കണ്ടാല്‍ പിന്നോട്ടെടുക്കുകയാണ് ഇപ്പോള്‍ വാഹനങ്ങള്‍ സാധാരണയായി ചെയ്യുന്നത്. കാട്ടാനായുടെ ആക്രമണത്തില്‍ നിന്ന രക്ഷനേടാനായി സ്വകാര്യ ബസ് എട്ടു കിലോമീറ്റര്‍ പിന്നോട്ടെടുത്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ