'ലെറ്റര്‍ പാഡ് ദുരുപയോഗം ചെയ്തു'; ആര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 07:14 PM  |  

Last Updated: 24th November 2022 07:14 PM  |   A+A-   |  

arya rajendran

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍/ഫയല്‍


തിരുവനന്തപുരം: കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്.  താന്‍ കത്തെഴുതാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും ലെറ്റര്‍ പാഡ് ദുരൂപയോഗം ചെയ്തതാണെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന് ആര്യ മൊഴി നല്‍കി. പ്രാഥമിക അന്വേഷണം നടത്തിയപ്പോഴും മേയറുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴിയും രേഖപ്പടുത്തി. ഇത്തരത്തില്‍ ഒരു കത്ത് തയ്യാറാക്കിയിട്ടില്ലെന്നാണ് ജീവനക്കാരും മൊഴി നല്‍കിയിട്ടുള്ളത്. 

കത്ത് വിവാദത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനോട് ഡിജിപി ഉത്തരവിട്ടിരുന്നു. വ്യാജരേഖ ചമച്ചതിന് കേസെടുത്താണ് അന്വേഷണം നടത്തുന്നത്. 

തിരുവനന്തപുരം കോര്‍പ്പറേഷനിലെ താത്ക്കാലിക നിയമനങ്ങളിലേക്ക് പേര് നിര്‍ദേശിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് ആവശ്യപ്പെട്ടുകൊണ്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്തെഴുതി എന്നാണ് വിവാദം. എന്നാല്‍ മേയര്‍ ഇത് നിഷേധിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  തലശേരി ഇരട്ടക്കൊലപാതകം; പ്രതി പാറായി ബാബു ഡിവൈഎഫ്‌ഐയുടെ ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുത്തു, ചിത്രം പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ