രണ്ട് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന് പരാതി; ബി ജെ പി അധ്യാപക സംഘടന സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2022 08:43 PM  |  

Last Updated: 26th November 2022 08:43 PM  |   A+A-   |  

pocso case

പ്രതീകാത്മക ചിത്രം

 

കൊച്ചി: ബിജെപി അധ്യാപക സംഘടനയുടെ സംസ്ഥാന സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ. എൻ ടി യു (നാഷനൽ ടീച്ചേഴ്‌സ് യൂണിയൻ) സംസ്ഥാന സെക്രട്ടറിയും വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനുമായ എം ശങ്കർ ആണ് അറസ്റ്റിലായത്. രണ്ട് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

വ്യാഴാഴ്ചയാണ് ഇയാൾക്കെതിരെ സ്‌കൂളിലെ പ്രധാന അധ്യാപകനാണ് പരാതി നൽകിയത്. ഒളിവിലായിരുന്ന ശങ്കറിനെ കഴിഞ്ഞ ദിവസം കുന്നത്തുനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌


100 കുപ്പി ബ്രൗൺ ഷുഗർ; അസം സ്വദേശി കോതമംഗലത്ത് പിടിയിൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ