വാതിലിന്റെ പൂട്ട് പൊളിച്ച് വീടിനുള്ളില്‍, കിട്ടിയത് താക്കോല്‍ മാത്രം; മോഷ്ടാവ് കാറുമായി സ്ഥലംവിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th November 2022 09:26 AM  |  

Last Updated: 28th November 2022 09:26 AM  |   A+A-   |  

theft

പ്രതീകാത്മക ചിത്രം

 

കൊച്ചി: രാത്രി പൂട്ടു പൊളിച്ച് വീടിനുള്ളില്‍ കടന്ന മോഷ്ടാവിന് കൊണ്ടുപോകാന്‍ പറ്റിയ വിലപ്പിടിപ്പുള്ള ഒന്നും കിട്ടിയില്ല.മേശപ്പുറത്തു നിന്നു താക്കോല്‍ എടുത്തു പോര്‍ച്ചില്‍ കിടന്ന കാറുമായി കള്ളന്‍ കടന്നുകളഞ്ഞു. 

ആലുവ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം കൈപ്രമ്പാട്ട് ജോര്‍ജിന്റെ വീട്ടിലാണു സംഭവം. വീട്ടുകാര്‍ കണ്ണൂരില്‍ പോയിരുന്ന സമയത്താണ് മോഷണം നടന്നത്. പോര്‍ച്ചില്‍ കാര്‍ കാണാതിരുന്നതിനെ തുടര്‍ന്നു അയല്‍പക്കത്തുള്ള ബന്ധു വന്നു നോക്കിയപ്പോഴാണ് വാതില്‍ കുത്തിപ്പൊളിച്ചതു കണ്ടത്. 

പോര്‍ച്ചില്‍ വില കൂടിയ 2 ബൈക്ക് ഉണ്ടായിരുന്നെങ്കിലും കൊണ്ടുപോയില്ല. ബിനാനിപുരം പൊലീസ് അന്വേഷണം തുടങ്ങി. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

വിഴിഞ്ഞത്ത് സംഘര്‍ഷത്തില്‍ അയവ്; അതീവ ജാഗ്രതാ നിര്‍ദേശം; ഇന്ന് സമാധാന ചര്‍ച്ച

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ