സ്വാതന്ത്ര്യ സമര സേനാനികൾക്ക് സൗജന്യ യാത്ര, 60 രൂപ വരെയുള്ള യാത്ര 20 രൂപയ്ക്ക്; നാളെ മെട്രോയിൽ ഇളവുകൾ

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 01st October 2022 08:42 AM  |  

Last Updated: 01st October 2022 08:42 AM  |   A+A-   |  

Concessions in kochi metro

ഫയല്‍ ചിത്രം

കൊച്ചി; ​ഗാന്ധി ജയന്തി ദിനമായ നാളെ കൊച്ചി മെട്രോ യാത്രക്കാർക്കായി നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു. സൗജന്യ യാത്ര ഉൾപ്പടെ വൻ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികൾക്കാണ് നാളെ മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാനാവുക. തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം. 

20 രൂപ മുതൽ 60 രൂപ ടിക്കറ്റ് വരെയുള്ള ദൂരം നാളെ 20 രൂപയ്ക്ക് യാത്ര ചെയ്യാം. എന്നാൽ മിനിമം ചർജ് പത്ത് രൂപ തന്നെയായിരിക്കും. ഗാന്ധി ജയന്തി ദിനത്തിൽ പുതുതായി കൊച്ചി വൺ കാർഡ് വാങ്ങുന്നവർക്ക് കാർഡിന്റെ നിരക്കും വാർഷിക ഫീസ് ആയ 225 രൂപയും കാഷ്ബാക്ക് ആയി ലഭിക്കും. എംജി റോഡ് മെട്രോ സ്റ്റേഷനു മുന്നിൽ നിർമിച്ച ​ഗാന്ധി പ്രതിമ ഇന്നു രാവിലെ 9.30 ന് ഹൈബി ഈഡൻ എംപി അനാഛാദനം ചെയ്യും. ​

ഈ വാര്‍ത്ത കൂടി വായിക്കൂ 

പത്തു വയസുകാരിയെ ഒരു വർഷം പീഡിപ്പിച്ചു; 41കാരന് 142 വര്‍ഷം തടവു ശിക്ഷ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ