ഹമ്പ് ചാടിയപ്പോൾ ബെെക്കിൽ നിന്ന് തെറിച്ചുവീണു; തല റോഡില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th October 2022 08:42 AM  |  

Last Updated: 07th October 2022 08:42 AM  |   A+A-   |  

accident in changanacherry

പ്രതീകാത്മക ചിത്രം

 

കോട്ടയം: റോഡിലെ ഹമ്പ് ചാടിയ ബൈക്കിന്റെ പിൻസീറ്റ് യാത്രക്കാരി തെറിച്ചുവീണ് മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി അന്നമ്മ ഫ്രാന്‍സിസ് (കുഞ്ഞുമോള്‍-45) ആണ് മരിച്ചത്. റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ തല റോഡില്‍ ഇടിച്ചാണ് മരിച്ചത്. 

ബുധനാഴ്ച രാത്രി 9.30-ന് തിരുവല്ല കല്ലിശ്ശേരി ഭാഗത്താണ് അപകടമുണ്ടായത്. മരുമകനൊപ്പം ബന്ധുവീട്ടില്‍ പോയി മടങ്ങിവരികയായിരുന്നു അന്നമ്മ. അപകടം നടന്നയുടൻ അന്നമ്മയെ കല്ലിശ്ശേരിയിലുള്ള കെ എം ചെറിയാന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സംഭവത്തിൽ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് രാവിലെ കിളിമലയിലെ വീട്ടിലെത്തിക്കും. സംസ്‌കാരം ഉച്ചയ്ക്ക് 2.30-ന്. ഭര്‍ത്താവ്: കുഞ്ഞുമോന്‍. മക്കള്‍: പ്രിന്‍സ്, പ്രിയ. മരുമകന്‍: ജോജോ (ആലപ്പുഴ).

ഈ വാര്‍ത്ത കൂടി വായിക്കൂ 

​ഗേറ്റിന് പുറത്താക്കി വാതിലടച്ചു; അമ്മയും കുഞ്ഞും രാത്രി മുഴുവൻ പെരുവഴിയിൽ, ഭർതൃവീട്ടുകാരുടെ ക്രൂരത

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ