'വിവാദങ്ങള്‍ താത്കാലികം, ഉള്ളില്‍ത്തട്ടിയുള്ള എഴുത്ത് നമ്മളെ മാറ്റും'

പുസ്തകം കൂടുതല്‍ കാലം വായിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് ഹരീഷ്
എസ് ഹരീഷ്/ഫയല്‍
എസ് ഹരീഷ്/ഫയല്‍

തൃശൂര്‍: മീശ നോവലിന് വയലാര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമെന്ന് നോവലിസ്റ്റ് എസ് ഹരീഷ്. വിവാദങ്ങള്‍ താത്കാലികമാണ്. പുസ്തകം കൂടുതല്‍ കാലം വായിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് ഹരീഷ് പറഞ്ഞു.

മീശ എന്റെ എഴുത്തുരീതിയെ മാറ്റിയിട്ടുണ്ട്. ഉള്ളില്‍തട്ടിയുള്ള എഴുത്ത് നമ്മളെ മാറ്റും എന്നതാണ് സത്യം. വായനക്കാര്‍ നല്ലതെന്ന് തോന്നുന്ന കൃതികള്‍ സ്വീകരിക്കും. എഴുതുന്നതോടെ എഴുത്തുകാരന്റെ ഉത്തരവാദിത്തം തീരുന്നു എന്നും ഹരീഷ് തൃശൂരില്‍ പറഞ്ഞു.

രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള, അതിസങ്കീര്‍ണമായ ഉള്ളടക്കമുള്ള മീശ വ്യത്യസ്തമായ രചനാ മികവ് പുലര്‍ത്തിയ കൃതിയാണെന്ന് സാറാ ജോസഫ്, വി.ജെ.ജയിംസ്, വി.രാമന്‍ കുട്ടി എന്നിവര്‍ അടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. 

കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥ, നോവല്‍ പുരസ്‌കാരങ്ങള്‍, ജെ.സി.ബി പുരസ്‌കാരം, സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്, തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് തുടങ്ങിയവ ഹരീഷിനു ലഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com