കനാലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; രണ്ട് കുട്ടികള്‍ മരിച്ചു 

മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം:  തിരൂർ കാളാട് കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിൻറെ മകൻ അഷ്മിൽ (11) വെളിയോട്ട് വളപ്പിൽ സിദ്ധീഖിൻ്റെ മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്.

അയൽവാസികളും കൂട്ടുകാരുമായ ഇവർ ഒന്നിച്ച് കുളിക്കാനിറങ്ങുകയായിരുന്നു.  വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഇരുവരേയും മുങ്ങിയെടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com