അച്ഛനരികിലേക്ക് അലംകൃതയും; ആംബുലൻസ് ഇടിച്ച്  ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th October 2022 09:52 PM  |  

Last Updated: 10th October 2022 09:52 PM  |   A+A-   |  

ambulance_accident

അലംകൃത

 

തിരുവനന്തപുരം: ആംബുലൻസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരിയും മരണത്തിന് കീഴടങ്ങി. പോത്തൻകോട് സ്വദേശി അലംകൃതയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അച്ഛൻ ഷിബു അപകടം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. 

ശനിയാഴ്ച രാവിലെ ആറരയോടെ വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. കുഞ്ഞിന്‍റെ രക്തം പരിശോധിക്കാന്‍ ലാബ് തുറക്കുന്നതും കാത്ത് ബൈക്കില്‍ ഇരിക്കുകയായിരുന്നു ഷിബുവും മകൾ അലംകൃതയും. രോഗിയെ ഇടുക്കിയിൽ എത്തിച്ച് മടങ്ങിവരികയായിരുന്ന ആംബുലൻസാണ് ബൈക്കിൽ ഇടിച്ചത്. അപകടമുണ്ടായപ്പോൾ ആംബുലൻസ് ഓടിച്ച നേഴ്സ് അമലിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വീടിനു മുന്നിൽ കളിച്ചു കൊണ്ടിരിക്കെ വാഹനം ഇടിച്ചിട്ടു; ഒന്നര വയസുകാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ