പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നടുറോഡിൽ റേസിംഗും അഭ്യാസപ്രകടനങ്ങളും; ബൈക്കുകൾ പിടിച്ചെടുത്ത് ആർടിഒ, ലൈസൻസ് റദ്ദാക്കും 

നടപടി നേരിടുന്നവരെല്ലാം 19നും 21നും ഇടയിൽ പ്രായമുള്ളവരാണ്

പാലക്കാട്: നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയ ബൈക്കുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹനവകുപ്പ്. കാൽനാടയാത്രക്കരുടെ അടക്കം ജീവൻ പണയം വച്ചുള്ള അഭ്യാസപ്രകടനങ്ങൾ തടയാനാണ് ആർടിഒയുടെ ശ്രമം. സാഹസിക പ്രകടനം നടത്തിയവരുടെ ലൈസൻസ് റദ്ദാക്കാൻ നടപടികൾ തുടങ്ങിയതായി ആർടിഒ പറഞ്ഞു. 

പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറയിൽ പ്രദേശവാസികളെ ഭയപ്പെടുത്തി കൊണ്ട് ബൈക്ക് റേസിംഗും അഭ്യാസപ്രകടനങ്ങളും നടത്തുന്ന അഞ്ച് യുവാക്കളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിഡിയോ ഇവർ തന്നെ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുമായിരുന്നു. അഭ്യാസികളെ പിടികൂടിയ ആർടിഒ ഉദ്യോഗസ്ഥർ ഇവർക്കെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പാലക്കാട് എൻഫോഴ്സ്മെൻ്റ് ആർടിഒയുടെ നടപടി. 

പിടികൂടിയ ബൈക്കുകളിലെല്ലാം ഉടമകളുടെ ഇൻസ്റ്റാഗ്രാം ഐഡി കൂടി ചേർത്തിട്ടുണ്ട്. നടപടി നേരിടുന്നവരെല്ലാം 19നും 21നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരുടെയെല്ലാം ലൈസൻസുകൾ റദ്ദാക്കാനും 10,000 രൂപ വീതം പിഴയീടാക്കാനുമാണ് തീരുമാനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com