ഓടുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തുറന്ന് തെറിച്ചുവീണു, വിദ്യാര്‍ഥിനിക്ക് പരിക്ക്; നിര്‍ത്താതെ ജീവനക്കാര്‍ 

കൊട്ടാരക്കരയില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു
ബസില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥിനി ചികിത്സയില്‍, സ്‌ക്രീന്‍ഷോട്ട്‌
ബസില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥിനി ചികിത്സയില്‍, സ്‌ക്രീന്‍ഷോട്ട്‌

കൊല്ലം: കൊട്ടാരക്കരയില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. കൊട്ടാരക്കര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കാണ് പരിക്കേറ്റത്. കൈയ്ക്കും തലയ്ക്കും കാലിനും പരിക്കേറ്റ വിദ്യാര്‍ഥിനി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് വൈകീട്ട് 4.45 ഓടേയാണ് സംഭവം. കൊട്ടാരക്കരയില്‍ നിന്ന് പുറപ്പെട്ട ബസ്, ഒരു വളവ് തിരിയുന്നതിനിടെ, ഡോര്‍ തുറന്നാണ് വിദ്യാര്‍ഥിനി തെറിച്ചുവീണത്. വിദ്യാര്‍ഥിനി തെറിച്ചുവീണ കാര്യം ബസിലെ ജീവനക്കാര്‍ അറിഞ്ഞില്ലെന്നും ബസ് നിര്‍ത്താതെ പോയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

ഈ സമയത്ത് ആ വഴി വന്ന ഒരു ഓട്ടോറിക്ഷ ബസിന് കുറുകെ നിര്‍ത്തിയാണ് കാര്യം അറിയിച്ചത്. ഉടന്‍ തന്നെ ബസിലെ ജീവനക്കാര്‍ വിദ്യാര്‍ഥിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ബസിലെ ജീവനക്കാരോട് കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്. കൊട്ടാരക്കരയില്‍ അടുത്തിടെ ഉണ്ടാവുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ സമാനമായ രീതിയില്‍ മറ്റൊരു വിദ്യാര്‍ഥി ബസില്‍ നിന്ന് വീണിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com