'ഭാഷയിലും പെരുമാറ്റത്തിലും മര്യാദ വേണം'; എംഎം മണിക്ക് എതിരെ ഐഎഎസ് അസോസിയേഷന്‍, മുഖ്യമന്ത്രിക്ക് കത്ത്

: ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മയ്‌ക്കെതിരെ ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണി നടത്തിയ പരാമര്‍ശത്തെ അപലപിച്ച് കേരള ഐഎഎസ് ഓഫിസേഴ്‌സ് അസോസിയേഷന്‍
എംഎം മണി പിണറായി വിജയനൊപ്പം/ഫയല്‍
എംഎം മണി പിണറായി വിജയനൊപ്പം/ഫയല്‍

തിരുവനന്തപുരം: ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മയ്‌ക്കെതിരെ ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണി നടത്തിയ പരാമര്‍ശത്തെ അപലപിച്ച് കേരള ഐഎഎസ് ഓഫിസേഴ്‌സ് അസോസിയേഷന്‍. എംഎല്‍എയില്‍ നിന്നുണ്ടായ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. വിമര്‍ശനങ്ങളോടു തുറന്ന മനസാണ്. എന്നാല്‍ വിമര്‍ശിക്കുമ്പോള്‍ ഭാഷയിലും പെരുമാറ്റത്തിലും പാലിക്കേണ്ട മര്യാദകളുണ്ടെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ അസോസിയേഷന്‍ വ്യക്തമാക്കി.

എംഎല്‍എയില്‍നിന്നുണ്ടായ പരാമര്‍ശം സംസ്ഥാനത്തെ മുഴുവന്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെയും മനോവീര്യം തകര്‍ക്കുന്നതാണ്. എംഎല്‍എ പരാമര്‍ശം പിന്‍വലിക്കാനും ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനും മുഖ്യമന്ത്രി ഇടപെടണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ബി.അശോക്, സെക്രട്ടറി എം.ജി.രാജമാണിക്യം എന്നിവര്‍ ആവശ്യപ്പെട്ടു. ഇടുക്കിയിലെ ഭൂവിഷയത്തില്‍ സിപിഎം സമരത്തിലെ പ്രസംഗത്തിനിടെ സബ്കലക്ടറെ മണി 'തെമ്മാടി' എന്നു വിശേഷിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം

മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും മുഖ്യമന്ത്രിയെ പറ്റി മൈതാന പ്രസംഗം നടത്തിയാല്‍ മതിയെന്ന് പറഞ്ഞ തെമ്മാടിയാണ് ഇവിടുത്തെ സബ് കലക്ടര്‍. അത് ഞങ്ങള്‍ക്ക് പൊറുക്കാന്‍ പറ്റുന്ന കാര്യമല്ല. അയാള്‍ യുപിക്കാരനോ മധ്യപ്രദേശുകാരനോ ആണെന്നാണ് പറഞ്ഞത്. ഇത് കേരളമാണെന്ന് ഐഎഎസ് അല്ല ഏത് കുന്തമായാലും മനസ്സിലാക്കിയില്ലെങ്കില്‍ അത് മനസ്സിലാക്കി കൊടുക്കാനുള്ള നടപടികള്‍ ഞങ്ങളെടുക്കും എന്നായിരുന്നു മണിയുടെ പ്രസംഗം.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com