പ്രവര്‍ത്തകസമിതിയിലേക്കുള്ള സംവരണമല്ല സ്ഥാനാര്‍ഥിത്വം; തരൂരിനെതിരെ ഒളിയമ്പുമായി മുരളീധരന്‍

ഖാര്‍ഗെ നല്ല ആരോഗ്യവാനാണ്‌. അതുകൊണ്ട് വേറെ വര്‍ക്കിങ്ങോ താങ്ങോ ആവശ്യമില്ല.
കെ മുരളീധരന്‍
കെ മുരളീധരന്‍

തിരുവനന്തപുരം: ശശി തരൂരിനെതിരെ ഒളിയമ്പുമായി കെ മുരളീധരന്‍ എംപി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് കയറാനുള്ള സംവരണമല്ല അധ്യക്ഷ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വമെന്ന് മുരളീധരന്‍ പറഞ്ഞു. വര്‍ക്കിങ് കമ്മറ്റിയിലേക്ക് തരൂരിനും മത്സരിക്കാമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ വര്‍ക്കിങ് പ്രസിന്റുമാര്‍ ഇപ്പോള്‍ ആവശ്യമില്ല. പുതിയ പ്രസിഡന്റ് നല്ല ആക്ടീവാണ്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം നന്നായി നടന്നിട്ടുണ്ട്. എന്നാല്‍ പലയുവാക്കളും നടന്നിട്ടില്ല. ഖാര്‍ഗെ നല്ല ആരോഗ്യവാനാണ്‌. അതുകൊണ്ട് വേറെ വര്‍ക്കിങ്ങോ താങ്ങോ ആവശ്യമില്ല. കോണ്‍ഗ്രസിന്റെ ക്രൗഡ് പുളളര്‍ ഇപ്പോഴും രാഹുല്‍ ഗാന്ധി തന്നെയാണ്. നെഹ്രു കുടുംബത്തെ ഇല്ലാതാക്കി ഒരു നടപടിയും പാര്‍ട്ടിയില്‍ നിന്നുണ്ടാകില്ലെന്നും മുരളീധരന്‍ പറഞ്ഞു. 

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ അംഗീകരിക്കാനാവാത്ത സൈബര്‍ ആക്രമണം ഉണ്ടായി. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചിലര്‍ അപമാനിച്ചതായും സൈബര്‍ ആക്രമണത്തെ തരൂര്‍ നിരുത്സാഹപ്പെടുത്തിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. വാട്‌സാപ്പും യുട്യൂബും നോക്കിയല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുകയെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അസംബ്ലി തെരഞ്ഞെടുപ്പിന്റെ ഒരു വീറും വാശിയും അധ്യക്ഷ തെരഞ്ഞടുപ്പില്‍ ഉണ്ടായിരുന്നു. അത് ജനാധിപത്യത്തില്‍ സ്വാഭാവികമാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ നല്ല ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കുകയും ചെയ്തു. ത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മാത്രമല്ല അദ്ദേഹത്തെ അംഗീകരിച്ചവരെയും വളരെ മോശമായി സമൂഹമധ്യത്തില്‍ അവതരിപ്പിച്ചു. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു അവയെന്നും മുരളീധരന്‍ പറഞ്ഞു. 

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തരൂരിനോട് സിപിഎമ്മുകാര്‍ വലിയ സ്‌നേഹമാണ് കാണിച്ചത്. അത് അടുത്ത ലോക്‌സഭാ തെരഞ്ഞടുപ്പിലും കാണണമെന്ന് മുരളീധരന്‍ പറഞ്ഞു. സിപിഎമ്മിന്റെ സെക്രട്ടറിയെ തെരഞ്ഞടുക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ അഭിപ്രായം പറയാറില്ല. ഇവിടെ എംഎ ബേബിയും ബ്രിട്ടാസും എല്ലാമല്ലേ രംഗത്തുവന്നത്.  ശബരീനാഥിനെ പോലുള്ളവര്‍ വളരെ മാന്യമായി അവരുടെ അഭിപ്രായങ്ങള്‍ പറയുകയും പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ചിലര്‍ അങ്ങനെയായിരുന്നില്ല. തരൂരിന്റെ ഗുണങ്ങള്‍ പറയാം അതില്‍ തെറ്റില്ല. ഖാര്‍ഗെയെ പറ്റി മോശമായി പറയുകയും ചെയ്‌തെന്നും മുരളീധരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com