എല്‍ദോസിനെതിരെ ഇന്ന് തന്നെ നടപടി; ലഡുവിതരണം സ്വാഭാവികം; വിഡി സതീശന്‍

മുന്‍കൂര്‍ ജാമ്യത്തിന് പിന്നാലെ എംഎല്‍എയുടെ ഓഫീസില്‍ ലഡുവിതരണം ചെയ്തതില്‍ അസ്വാഭാവികതയില്ല.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഇന്ന് തന്നെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്‍കൂര്‍ജാമ്യവും എല്‍ദോസിന്റെ വിശദീകരണവും പരിശോധിച്ച ശേഷം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മറ്റ് നേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

മുന്‍കൂര്‍ ജാമ്യത്തിന് പിന്നാലെ എംഎല്‍എയുടെ ഓഫീസില്‍ ലഡുവിതരണം ചെയ്തതില്‍ അസ്വാഭാവികതയില്ല. എംഎല്‍എക്ക് ജാമ്യം ലഭിച്ചാല്‍ എംഎല്‍എയുടെ ഓഫീസിലിരിക്കുന്നവര്‍ക്ക് സന്തോഷമാവില്ലേ, കുടുംബത്തിന് സന്തോഷമാവില്ലേ, ജയിലില്‍ പോകാത എംഎല്‍എ ഓഫിസിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അപ്പോള്‍ ലഡുവിതരണം ചെയ്തത് സ്വാഭാവികമാണെന്നും സതീശന്‍ പറഞ്ഞു.

എല്‍ദോസിനെതിരെ പാര്‍ട്ടി നടപടിയെടുക്കാന്‍ വൈകിയെന്ന് കെ മുരളീധരന്‍ പറഞ്ഞു. എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചെന്നത് ശരിയാണ്. അദ്ദേഹം ഒളിവില്‍ പോയ നിലപാട് അംഗീകരിക്കാനാവില്ല. നേരത്തെ കോവളം എംഎല്‍എ എ വിന്‍സെന്റിനെതിരെ വ്യാജ പരാതി ഉയര്‍ന്നപ്പോള്‍ അദ്ദേഹം നാട്ടില്‍ നിന്ന് തന്നെയല്ലേ നേരിട്ടതെന്നും മുരളീധരന്‍ പറഞ്ഞു. എംഎല്‍എ ഓഫീസില്‍ ലഡുവിതരണം നടത്തിയത് പാര്‍ട്ടിയുട അറിവോടെയല്ല. ഫൈനല്‍ ജ്ഡ്ജ്‌മെന്റ് വരുമ്പോഴാണ് അയാള്‍ നിരപരാധിയാണോ അല്ലയോയെന്നറിയുകയെന്നും മുരളീധരന്‍ പറഞ്ഞു

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ വിശദീകരണം ലഭിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. എല്‍ദോസിന്റെ നടപടിയെ ന്യായീകരിക്കുന്നില്ല. ഗൗരവമുളള പ്രശ്‌നമാണ് ഇത്.  കോടതി ഉത്തരവെന്തായാലും പാര്‍ട്ടി നടപടിയുണ്ടാകുമെന്നായിരുന്ന സുധാകരന്റെ പ്രതികരണം. 

താന്‍ നിരപരാധിയെന്നും ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എല്‍ദോസ് കുന്നപ്പിള്ളി വിശദീകരണത്തില്‍ വ്യക്തമാക്കി. പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിക്കും മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കാന്‍ തയ്യാറാകണം. ഒരു പിആര്‍ ഏജന്‍സി ജീവനക്കാരി എന്ന നിലയിലാണ് യുവതിയെ പരിചയപ്പെടുന്നത്. തനിക്കെതിരായ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും നിലനില്‍ക്കുന്നതല്ല. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാനാകുമെന്നും വിശദീകരണകത്തില്‍ എല്‍ദോസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com