നീലക്കുറിഞ്ഞി: സഞ്ചാരികൾക്ക് നിയന്ത്രണം, പോകേണ്ടത് ഇങ്ങനെ
By സമകാലിക മലയാളം ഡെസ്ക് | Published: 21st October 2022 06:52 PM |
Last Updated: 21st October 2022 06:52 PM | A+A A- |

ഫയല്‍ ചിത്രം
ഇടുക്കി: ശാന്തൻപാറയിൽ നീലക്കുറിഞ്ഞി വസന്തം കാണാൻ എത്തുന്നവരുടെ തിരക്ക് നിയന്ത്രണാതീതമായതോടെ, ഇടപെടലുമായി അധികൃതർ. നീലക്കുറിഞ്ഞി കാണാൻ എത്തുന്ന സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പ്രവേശനം രാവിലെ ആറു മുതൽ വൈകുന്നേരം നാലു വരെ മാത്രം.
22, 23, 24 തീയതികളിൽ, മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികളുമായി വരുന്ന ബസുകളും ട്രാവലറുകളും പൂപ്പാറ ജംഗ്ഷനിൽ നിർത്തി, കെഎസ്ആർടിസി ഫീഡർ ബസുകളിൽ സന്ദർശന സ്ഥലത്തേക്കും തിരികെ പൂപ്പാറ ജംഗ്ഷനിലേക്കും പോകണം.
കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികളുമായി വരുന്ന ബസുകളും, ട്രാവലറുകളും ഉടുമ്പൻചോല ജംഗ്ഷനിൽ നിർത്തി കെഎസ്ആർടിസി ഫീഡർ ബസുകളിൽ സന്ദർശന സ്ഥലത്തേക്കും തിരികെ ഉടുമ്പൻചോല ജംഗ്ഷനിലേക്കും പോകണം. രാവിലെ ആറു മുതൽ വൈകുന്നേരം നാലു വരെയായിരിക്കും നീലക്കുറിഞ്ഞി കാണാൻ സമയം അനുവദിക്കുക.
സന്ദർശിക്കുന്നവർ മെയിൻ ഗേറ്റ് വഴി മാത്രം കയറുകയും ഇറങ്ങുകയും ചെയ്യണം. നീലക്കുറിഞ്ഞി പൂക്കൾ പറിക്കുന്നത് ശിക്ഷാർഹമാണ്. പ്ലാസ്റ്റിക്ക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാതെ സ്ഥലത്ത് സാഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കണം.
മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും നെടുംകണ്ടം ഭാഗത്തേക്ക് പോകേണ്ട വിനോദ സഞ്ചാരികൾ അല്ലാത്ത യാത്രക്കാർ പൂപ്പാറ, മുരിക്കുതൊട്ടി, സേനാപതി, വട്ടപ്പാറ വഴി പോകണം. കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളിൽ നിന്നും പൂപ്പാറ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ഉടുമ്പൻചോല, വട്ടപ്പാറ, സേനാപതി വഴി പോകണം. ഇടുക്കി ശാന്തൻപാറയിലെ കള്ളിപ്പാറ മലനിരകളിലാണ് നീലവസന്തമൊരുക്കി നീലക്കുറിഞ്ഞി പൂവിട്ട് നിൽക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സെനറ്റിലേക്കു പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യരുത്; ഗവര്‍ണറെ വിലക്കി ഹൈക്കോടതി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ