പെൻഷൻ ആനുകൂല്യങ്ങളും വിവരങ്ങളും കൃത്യസമയത്ത് നൽകിയില്ല, അപേക്ഷക മരിച്ചു; സൂപ്രണ്ടിന് 15000 രൂപ പിഴ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2022 06:36 AM  |  

Last Updated: 24th October 2022 06:36 AM  |   A+A-   |  

government-office-files

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കാതെ അപേക്ഷക മരിച്ച സംഭവത്തിൽ ഓഫിസ് സൂപ്രണ്ടിന് പിഴ. തിരുവനന്തപുരം കോർ‍പറേഷൻ ഫോർട്ട് സോണൽ ഓഫിസ് സൂപ്രണ്ട് പി വി ജെ‍സിമോൾക്കാണ് വിവരാവകാശ കമ്മിഷണർ എ അബ്ദുൽ ഹക്കിം 15000 രൂപ പിഴയിട്ടത്. 

നെടുമങ്ങാട് നഗരസഭയിൽ ജെസിമോൾ സൂപ്രണ്ടായിരുന്ന കാലത്ത് അവി‍ടുത്തെ ജീവനക്കാരിയായിരുന്നു സുലേഖ ബാബു. ഈ കാലയളവിൽ സുലേഖക്ക് പെൻഷൻ ആനുകൂല്യങ്ങളും അതിൻമേ‍ലുള്ള വിവരങ്ങളും കൃത്യസമയം നൽകിയില്ലെന്നു കമ്മിഷൻ കണ്ടെത്തി. വിവരങ്ങൾക്കും ആനുകൂ‍ല്യങ്ങൾക്കും കാത്തിരുന്ന സുലേഖയെയും ‌സൂപ്രണ്ടിനെയും കമ്മിഷൻ ഹിയറി‍ങ്ങിനു വിളിച്ചെങ്കിലും ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവർ ഹിയറിങ്ങിനു മുൻപ് മരിച്ചു. 

സെപ്‍റ്റംബർ 12നാണ് സുലേഖ മരിച്ചത്. തുടർന്ന് കമ്മിഷണർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് ജെസിമോൾ കുറ്റക്കാരിയാ‍ണെന്നു കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ