പോപ്പുലർ ഫ്രണ്ട് നേതാവ് റൗഫ് എൻഐഎ കസ്റ്റഡിയിൽ; പിടികൂടിയത് വീട് വളഞ്ഞ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2022 07:51 AM  |  

Last Updated: 28th October 2022 07:51 AM  |   A+A-   |  

CA_Raoof

സി എ റൗഫ് /ഫോട്ടോ: ഫെയ്സ്ബുക്ക്

 

പാലക്കാട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി എ റൗഫ് പിടിയിലായി. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്ന് എൻഐഎ സംഘമാണ് റൗഫിനെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത റൗഫിനെ കൊച്ചിയിലെ എൻഐഎ ഓഫിസിലെത്തിച്ചു

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ഒളിവിൽ പോയ റൗഫ് കർണാടകയിലും തമിഴ്നാട്ടിലുമായി ഒളിവിൽ കഴിയുകയായിരുന്നു. പല നേതാക്കളേയും ഒളിവിൽ കഴിയാൻ റൗഫ് സഹായിച്ചെന്നും എൻഐഎ കണ്ടെത്തിയിരുന്നു. വീട് വളഞ്ഞാണ് എൻഐഎ സംഘം റൗഫിനെ പിടികൂടിയത്. 

കഴിഞ്ഞ ആഴ്ച റൗഫിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ എൻഐഎ സംഘം ചില ലഘുലേഖകൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഒളിവിലായിരുന്ന റൗഫിനെ കണ്ടെത്താ‌ൻ ശ്രമം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാത്രി വീട്ടിലെത്തിയ റൗഫിനെ വീട് വളഞ്ഞ് പിടികൂടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സതീശൻ പാച്ചേനിയുടെ സംസ്കാരം ഇന്ന്; കണ്ണൂരിൽ ഉച്ചവരെ ഹർത്താൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ