കൊച്ചി മെട്രോ ഇനി തൃപ്പൂണിത്തുറയിലേക്ക്; നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടം ശിലാന്യാസവും പ്രധാനമന്ത്രി നിര്‍വഹിച്ചു
കൊച്ചി മെട്രോ പാത ഉദ്ഘാടനം/വീഡിയോ സ്‌ക്രീന്‍ഷോട്ട്
കൊച്ചി മെട്രോ പാത ഉദ്ഘാടനം/വീഡിയോ സ്‌ക്രീന്‍ഷോട്ട്

കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട-എസ്എല്‍ ജങ്ഷന്‍ പാത പ്രധാനനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം നേര്‍ന്നു.

റെയില്‍വേയുടെ കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം-പുനലൂര്‍ സിംഗിള്‍ ലൈന്‍ വൈദ്യുതീകരണ ഉദ്ഘാടനം, സ്‌പെഷല്‍ ട്രെയിന്‍ ഫ്‌ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോര്‍ത്ത്, കൊല്ലം സ്‌റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം എന്നിവയും പ്രധാനമന്ത്രി നിര്‍വഹിച്ചു. 

കേരളത്തിലെ ഗതാഗത വികസന പദ്ധതികളില്‍ കേന്ദ്ര സഹായം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനം സമര്‍പ്പിച്ച പദ്ധതികളില്‍ കാലതാമസമില്ലാതെ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com