തീര സംരക്ഷണ സേനാ മേധാവി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd September 2022 08:47 PM  |  

Last Updated: 02nd September 2022 08:47 PM  |   A+A-   |  

coast_guard

തീര സംരക്ഷണ സേനാ മേധാവിയും കുടുംബവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍

 

തൃശൂര്‍: ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ വി എസ് പത്താനിയയും കുടുംബവും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി.  വെളളിയാഴ്ച വൈകുന്നേരമാണ് വി എസ് പത്താനിയ, ഭാര്യ നീലിമ പത്താനിയ ,തീരസംരക്ഷണസേനാ ഉപമേധാവി ശിവമണി പരമേശ് എന്നിവരുള്‍പ്പെട്ട സംഘം ഗുരുവായൂരിലെത്തിയത്.

വൈകുന്നേരം നട തുറന്ന നേരം ക്ഷേത്രത്തിലെത്തിയ അദ്ദേഹം കാഴ്ചശീവേലി കണ്ടു. തുടര്‍ന്നായിരുന്നു ദര്‍ശനം. ദര്‍ശന ശേഷം  പ്രസാദകിറ്റും അദ്ദേഹത്തിന് നല്‍കി. 

നേരത്തെ ശ്രീവല്‍സം ഗസ്റ്റ് ഹൗസിലെത്തിയ അദ്ദേഹത്തെ ദേവസ്വം ഭരണസമിതി അംഗം സി മനോജ് പൊന്നാടയണിയിച്ചു സ്വീകരിച്ചു.  പബ്ലിക്കേഷന്‍ അസി.മാനേജര്‍ കെ ജി സുരേഷ് കുമാര്‍, പിആര്‍ഒ വിമല്‍ ജി നാഥ്, കലാനിലയം സുപ്രണ്ട് മുരളി പുറനാട്ടുകര എന്നിവര്‍ സന്നിഹിതരായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'വണ്‍ ഹു കനോട്ട് സ്പീക്ക്'; മറുപടിയുമായി ഷംസീര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ