

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ബോണസും അഡ്വാൻസും ഉത്സവബത്തയും ഇന്നുമുതൽ വിതരണം ചെയ്യും. ബില്ലുകൾ പാസാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളും നാളെ പ്രവർത്തിക്കും.
4,000 രൂപയുടെ ഓണം ബോണസാണ് സർക്കാർ ജീവനക്കാർക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 31ന് 6 മാസത്തിൽ കൂടുതൽ സർവീസുള്ള 35,040 രൂപയോ അതിൽ കുറവോ ആകെ ശമ്പളം ലഭിക്കുന്നവർക്കാണ് ഓണം ബോണസ് ലഭിക്കുക. ആശാ വർക്കർമാർ, അങ്കണവാടിയിലെയും ബാലവാടിയിലെയും ഹെൽപർമാർ, ആയമാർ തുടങ്ങിയവർക്ക് 1,200 രൂപയാണ് ഉത്സവബത്ത ലഭിക്കുക. എല്ലാ സർക്കാർ ജീവനക്കാർക്കുമുള്ള 20,000 രൂപ അഡ്വാൻസ് നൽകും. 5 മാസം തുല്യ ഗഡുക്കളായി തുക തിരികെ ഈടാക്കും. സർക്കാരിന്റെ ശമ്പളവിതരണ സോഫ്റ്റ് വെയറായ സ്പാർക്കിന്റെ മൊബൈൽ ആപ്ലിക്കേഷന്റെ ഐഒഎസ് വേർഷൻ ഡൗൺലോഡിനു തയാറായി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത ലഭിക്കും. ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാംപ് വെണ്ടർമാരുടെയും ക്ഷേമനിധി അംഗങ്ങൾക്ക് ഓണത്തിന് 4000 രൂപ ഉത്സവബത്ത അനുവദിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates