പൂജപ്പുര ജയിലിലെ വാർഡൻ ആണെന്ന് പരിചയപ്പെടുത്തി, 13 ലക്ഷത്തിന്റെ തട്ടിപ്പ്; 52കാരൻ അറസ്റ്റിൽ 

വിശ്വാസവഞ്ചനകാട്ടി പണം തട്ടിച്ചതിനാണ് കേസ്
ബൈജു ഹാറൂൺ
ബൈജു ഹാറൂൺ


ആലപ്പുഴ: പൂജപ്പുര ജയിലിലെ വാർഡനാണെന്ന് പരിചയപ്പെടുത്തി 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പുനടത്തിയ ആൾ അറസ്റ്റിൽ. ആര്യാട് സ്വദേശി ബൈജു ഹാറൂണി(52)നെയാണ് പുന്നപ്ര പൊലീസ് അറസ്റ്റുചെയ്തത്. വിശ്വാസവഞ്ചനകാട്ടി പണം തട്ടിച്ചതിനാണ് കേസ്. 

പുന്നപ്രയിലുള്ള എസ് എ ഗാർമെന്റ്സ് ആൻഡ് സ്റ്റിച്ചിങ് എന്ന സ്ഥാപനത്തിലെ ഉടമയെയാണ് തട്ടിപ്പിനിരയാക്കിയത്. താൻ പൂജപ്പുര ജയിലിലെ ജയിൽവാർഡനാണെന്നു പറഞ്ഞു പരിചയപ്പെടുത്തി. 7,500 ബാഡ്ജ് ആവശ്യമുണ്ടെന്ന് പറഞ്ഞ ബൈജു 13 ലക്ഷത്തോളം രൂപയുടെ ബാഡ്ജ് തയ്പിച്ച് പലതവണയായി വാങ്ങി. ബാഡ്ജ് ഒന്നിന് 165 രൂപ നിരക്കിലാണ് വാങ്ങിയത്. സമ്മേളനത്തിനും മറ്റുമുപയോഗിക്കുന്ന അലങ്കാരപ്പണികളോടുകൂടിയ ബാഡ്ജുകളാണ് ചെയ്യിപ്പിച്ചത്. പണം ആവശ്യപ്പെട്ടപ്പോൾ ട്രഷറിവഴി മാത്രമേ നൽകാനാകൂവെന്ന് പറഞ്ഞാണ് ഇയാൾ കടന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com