ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകളുടെ പ്രണയക്കുരുക്ക്; ലവ് ജിഹാദ് വാദവുമായി വീണ്ടും ഇടയലേഖനം 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 05th September 2022 01:53 PM  |  

Last Updated: 05th September 2022 01:53 PM  |   A+A-   |  

lgay couples were denied entry by the pub

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കള്‍ വര്‍ധിക്കുകയാണെന്ന് തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ മക്കള്‍ വീണുപോവാതിരിക്കാനുള്ള ബോധവത്കരണം ആവിഷ്‌കരിച്ചിട്ടുള്ളത് പ്രയോജനപ്പെടുത്തണമെന്ന്, ഞായറാഴ്ച തലശ്ശേരി അതിരൂപതയിലെ പള്ളികളില്‍ വായിച്ച ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ഇടയലേഖനത്തില്‍ പറയുന്നു. 

'സ്‌നേഹിച്ചുവളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിക്കാന്‍ വഴിയേതും കാണാതെ നിസഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാര്‍ത്ഥനാനിയോഗമായി നമുക്ക് സമര്‍പ്പിക്കാം. മക്കള്‍ സുരക്ഷിതരായിരിക്കാന്‍ എട്ടുനോമ്പില്‍ തീക്ഷണമായി പ്രാര്‍ത്ഥിക്കാം. തീവ്രവാദഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ മക്കള്‍ വീണുപോകാതിരിക്കാനുള്ള ബോധവത്കരണം ആവിഷ്‌കരിച്ചിട്ടുള്ളത് പ്രയോജനപ്പെടുത്തണം''- ഇടയലേഖനം പറയുന്നു. 

കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും നാര്‍ക്കോട്ടിക്‌ലൗ ജിഹാദികള്‍ ഇരയാക്കുന്നെന്ന് പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന വാദവുമായി സിറോ മലബാര്‍ സഭയും രംഗത്തെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് കൂടുതല്‍ സമയം; ജനുവരി 31 നകം കഴിവതും പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ