വാക്‌സിന്‍ നല്‍കിയിട്ടും പേവിഷബാധ മരണം; ജനങ്ങള്‍ക്ക് ആശങ്ക, ഗുണനിലവാരം വീണ്ടും പരിശോധിക്കണം: കേന്ദ്ര ആരോഗ്യമന്ത്രിക്ക് വീണാ ജോര്‍ജിന്റെ കത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th September 2022 05:00 PM  |  

Last Updated: 06th September 2022 05:00 PM  |   A+A-   |  

health minister veena george

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പേവിഷബാധ പ്രതിരോധ വാക്‌സിന്‍ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കത്ത്. കേന്ദ്ര ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം വാക്‌സിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര ഡ്രഗ് ലബോറട്ടറിയാണ്. കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സിനും സെറവുമാണ് നായ്ക്കളില്‍ നിന്നുള്ള കടിയേറ്റ് ആശുപത്രികളില്‍ എത്തിയവര്‍ക്കും മരണമടഞ്ഞ 5 പേര്‍ക്കും നല്‍കിയത്. വാക്‌സിന്‍ നല്‍കിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളില്‍ ആശങ്കയുണ്ടെന്നും മന്ത്രി അറിയിച്ചു.

ഉപയോഗിച്ച വാക്‌സിന്റെയും സെറത്തിന്റേയും കേന്ദ്ര ലാബിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റും ബാച്ച് നമ്പരും ഉള്‍പ്പെടെയാണ് മന്ത്രി കത്തയച്ചത്. കെ.എം.എസ്.സി.എല്‍നോട് വീണ്ടും വാക്‌സിന്‍ പരിശോധനയ്ക്ക് അയയ്ക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പരിശോധന വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും മന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

തെരുവ് നായ്ക്കളുടെ കടിയേറ്റ പന്ത്രണ്ടുകാരി പേവിഷബാധയേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. വാക്‌സിന്റെ ഗുണനിലവാരം സംബന്ധിച്ച് മുഖ്യമന്ത്രി പിണാറിയ വിജയന്‍ സംശയം പ്രകടിപ്പിച്ചിട്ടും വീണാ ജോര്‍ജ് വിഷയം ഗൗരവമായി എടുത്തില്ലെന്നും മരണങ്ങളുടെ ധാര്‍ിമകമായ ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്കാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. 


ഈ വാര്‍ത്ത കൂടി വായിക്കൂ വീണ്ടും തെരുവുനായ ആക്രമണം; ഒറ്റപ്പാലത്ത് പന്ത്രണ്ട് വയസുകാരന് കടിയേറ്റു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ