തൃശൂരില്‍ മദ്രസയില്‍ നിന്ന് മടങ്ങിയ ഏഴു വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th September 2022 11:09 AM  |  

Last Updated: 07th September 2022 11:09 AM  |   A+A-   |  

riswan

റിസ്വാന്‍

 

തൃശൂര്‍:  രണ്ടാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. തൃശൂര്‍ ആറ്റൂര്‍ സ്വദേശി റിസ്വാനാണ് മരിച്ചത്. ഏഴു വയസായിരുന്നു.

ഇന്ന് രാവിലെ ആറ്റൂരിലാണ് സംഭവം. മദ്രസയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ട്രാക്കിന് സമീപത്തുകൂടി നടന്നുപോകുന്നതിനിടെ ട്രെയിന്‍ വരുന്നത് കുട്ടി കണ്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മെമു ട്രെയിനാണ് തട്ടിയത്. 

ഇടിയുടെ ആഘാതത്തില്‍ കുട്ടി തെറിച്ചുവീണു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.സഹോദരനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു റിസ്വാന്‍. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

 

കുട്ടിയെ റാഞ്ചിയത് വിലപേശാൻ; 10 ലക്ഷത്തെച്ചൊല്ലി തർക്കം; ബന്ധുവിന്റെ ക്വട്ടേഷൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ