കുട്ടിയെ റാഞ്ചല്‍: ക്വട്ടേഷന്‍ നല്‍കിയ ആള്‍ പിടിയില്‍; കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തു

കുട്ടിയുടെ അമ്മ പലരില്‍ നിന്നു വാങ്ങിയ പണം തിരിച്ചുവാങ്ങാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ക്വട്ടേഷന്‍
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍

കൊല്ലം: കൊട്ടിയത്തു നിന്നും പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയ ഫിസിയോതെറാപ്പിസ്റ്റിനെ പൊലീസ് കസ്റ്റഡിയിലെുത്തു. തഴുത്തല സ്വദേശിയായ സെയ്ഫിനെ(37)യാണ് കൊട്ടിയം പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. സെയ്ഫ് ആണ് കുട്ടിയെ തട്ടിയെടുക്കാന്‍ തമിഴ്‌നാട് സംഘത്തിന് ഒരു ലക്ഷം രൂപയ്ക്കു ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസിനു ലഭിച്ച വിവരം.

കൊട്ടിയം കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമാ മന്‍സിലില്‍ ആസാദ്- ഷീജ ദമ്പതികളുടെ മകന്‍ ആഷിക്കിനെയാണ് തിങ്കളാഴ്ച ക്വട്ടേഷന്‍ സംഘം വീട്ടില്‍ക്കയറി തട്ടിക്കൊണ്ടുപോയത്. ക്ലോറോഫോം ഉപയോഗിച്ച് മയക്കിയാണ് കുട്ടിയെ കടത്തിയത്. ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ കന്യാകുമാരി കാട്ടാത്തുറ സ്വദേശി ബിജുവിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. 

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ അമ്മ ഉള്‍പ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. കുട്ടിയുടെ അമ്മ പലരില്‍ നിന്നു വാങ്ങിയ പണം തിരിച്ചുവാങ്ങാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ക്വട്ടേഷനെന്ന് പൊലീസ് സൂചിപ്പിച്ചു. 

ഷീജയുടെ തഴുത്തലയിലെ കുടുംബവീടിന്റെ അയൽപക്കക്കാരാണു സെയ്ഫിന്റെ കുടുംബം. ഷീജയ്ക്ക് സെയ്ഫിന്റെ അമ്മ ഷൈലാബീവിയുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. വാങ്ങിയ പണം ഷീജ പലർക്കും പലിശയ്ക്കും മറ്റുമായി മറിച്ചു കൊടുത്തതായാണു വിവരം. പണം തിരികെ ആവശ്യപ്പെട്ടതിനെത്തുടർന്നു ഷൈലാബീവിയും ഷീജയും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും പൊലീസ് സൂചിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com