നാടെങ്ങും തിരുവോണ ലഹരി; പകിട്ട് വീണ്ടെടുത്ത് ആഘോഷങ്ങൾ 

സമൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം ഇന്ന്
എക്സ്പ്രസ് ചിത്രം
എക്സ്പ്രസ് ചിത്രം

മൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം ഇന്ന്. രണ്ട് വർഷം കോവിഡ് കവർന്നെടുത്ത ഓണം പഴയ പ്രൗഢിയോടെ വീണ്ടും ആഘോഷമാക്കുകയാണ് മലയാളികൾ. ഓണക്കോടിയും, പൂക്കളവും, സദ്യവും, ഓണക്കളികളുമൊക്കെയായി ഒത്തുകൂടലിന്റെ ആഘോഷ തിമിർപ്പിലാണ് ആളുകളെല്ലാം.

നാടെങ്ങും ഓണ ലഹരി നിറഞ്ഞിരിക്കുകയാണ്. മലയാളികൾക്ക് ഓണാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും എത്തി.‘ഭേദചിന്തകൾക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കൽപ്പമാണ് ഓണത്തിന്റേത്. സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നത്.ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണ സങ്കൽപ്പം നമ്മോടു പറയുന്നു. വരുംകാലത്ത് സമാനമായ ഒരു സാമൂഹ്യക്രമം സാധിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുന്ന ചിന്തയാണിത്. ആ നിലയ്ക്ക് ഓണത്തെ ഉൾക്കൊള്ളാനും എല്ലാ വേർതിരിവുകൾക്കുമതീതമായി ഒരുമിക്കാനും നമുക്ക് കഴിയണം. ഐശ്വര്യപൂർണമായ ഓണം ലോകത്തെവിടെയുമുള്ള മലയാളിക്ക് ഉണ്ടാവട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുന്നു’’, മുഖ്യമന്ത്രിയുടെ വാക്കുകൾ. 

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ഓണാശംസകൾ നേർന്നിട്ടുണ്ട്. ‘‘ഓണത്തിന്റെ ഈ ശുഭാവസരത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ഞാൻ ഊഷ്മളമായ ആശംസകൾ നേരുന്നു. മഹാബലി രാജാവിന്റെ സ്മരണയ്ക്കായി ആഘോഷിക്കുന്ന ഓണം സത്യസന്ധത, അനുകമ്പ, ത്യാഗം എന്നീ ഉയർന്ന മൂല്യങ്ങളെ പ്രതീകവത്‌കരിക്കുന്നു. വയലുകളിൽ പുതിയ വിളകളുടെ രൂപത്തിൽ പ്രകൃതി മാതാവിന്റെ കനിവ് ആഘോഷിക്കുന്നതിനുള്ള ഒരു സന്ദർഭം കൂടിയാണിത്. ഓണത്തിന്റെ ചൈതന്യം എല്ലാവരുടെയും ജീവിതത്തിൽ സമാധാനവും ഐശ്വര്യവും സന്തോഷവും കൊണ്ടുവരട്ടെ’’ എന്നദ്ദേഹം ആശംസിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com