വയറ്റിൽ സ്വർണമടങ്ങിയ നാല് കാപ്‌സ്യൂളുകൾ; കരിപ്പൂർ വിമാനത്താവളത്തിൽ മലപ്പുറം സ്വദേശി പിടിയിൽ 

ജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരെത്തിയ മുഹ്തഫയെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: 992 ഗ്രാം സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ മലപ്പുറം സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി. ജിദ്ദയിൽ നിന്ന് കരിപ്പൂർ വന്നിറങ്ങിയ കുഴിമണ്ണ സ്വദേശി മുസ്തഫ(41)യെയാണ് കരിപ്പൂർ പൊലീസ് പിടികൂടിയത്. 

ഇന്ന് രാവിലെ 11.15 മണിക്ക് ജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരെത്തിയ മുഹ്തഫയെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

പ്രാഥമിക ചോദ്യം ചെയ്യലിൽ തന്റെ കയ്യിൽ സ്വർണ്ണമുള്ള കാര്യം മുസ്തഫ സമ്മതിച്ചില്ല. കൈവശമുണ്ടായിരുന്ന ബാഗുകളും ശരീരവും വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വർണം കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് മുസ്തഫയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് എക്‌സറേ എടുത്ത് പരിശോധിച്ചതിനെ തുടർന്നാണ് വയറ്റിൽ സ്വർണമടങ്ങിയ നാല് കാപ്‌സ്യൂളുകൾ ഉണ്ടെന്ന കാര്യം വ്യക്തമായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com