ആറന്‍മുള ഉത്രട്ടാതി വള്ളംകളിയില്‍ മുല്ലപ്പുഴശേരിക്ക് കിരീടം; ബി ബാച്ചില്‍ ഇടപ്പാവൂര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th September 2022 06:15 PM  |  

Last Updated: 11th September 2022 06:19 PM  |   A+A-   |  

aranmula_boat_race

ഫൈനല്‍ മത്സരത്തിനിടെ

 

പത്തനംതിട്ട: ആറന്‍മുള ഉത്രട്ടാതി ജലോത്സവത്തില്‍ മുല്ലപ്പുഴശേരിക്ക് കിരീടം. എ ബാച്ചില്‍ കുറിയന്നൂര്‍, ളാക-ഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോങ്ങളെ പിന്തള്ളിയാണ്  മുല്ലപ്പുഴശേരിയുടെ വിജയം. കുറിയന്നൂര്‍ പള്ളിയോടമാണ് രണ്ടാമത്‌

ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടമാണ് ജേതാക്കള്‍. വന്മഴി, പുല്ലുപ്രം പള്ളിയോടങ്ങളെ പിന്തള്ളിയാണ് ഇടപ്പാവൂരിന്റെ നേട്ടം. പമ്പയുടെ ഇരുകരകളിലും ആയിരങ്ങളാണു വള്ളംകളി കാണാന്‍ എത്തിയത്. ഉച്ചയ്ക്ക് ഒന്നരയ്ക്കു പള്ളിയോടങ്ങളുടെ ഘോഷയാത്രയോടെയാണു വള്ളംകളിക്കു തുടക്കമായത്. 

49 പള്ളിയോടങ്ങളാണു ഇത്തവണ പമ്പയുടെ ഓളങ്ങളില്‍ നിറമാല തീര്‍ത്തത്. മുത്തുകുടകളും നിശ്ചല ദൃശ്യങ്ങളുമായി മനോഹരമായിരുന്നു ഘോഷയാത്ര. പള്ളിയോടങ്ങളുടെ ഘോഷയാത്ര ആന്റോ ആന്റണി എംപി ഫ്‌ലാഗ് ഓഫ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കടയില്‍ നിന്ന് മടങ്ങവേ തെരുവുനായ ആക്രമണം; പന്ത്രണ്ടുകാരന്റെ കൈയിലും തുടയിലും കടിയേറ്റു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ