പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജെഇഇ അഡ് വാന്‍സ്ഡ് പരീക്ഷയില്‍ മലയാളി തിളക്കം; തിരുവനന്തപുരം സ്വദേശിക്ക് മൂന്നാം റാങ്ക് 

ജെഇഇ അഡ് വാന്‍സ്ഡ് 2022 പരീക്ഷയില്‍ മലയാളി തിളക്കം
Published on

ന്യൂഡല്‍ഹി: ജെഇഇ അഡ് വാന്‍സ്ഡ് 2022 പരീക്ഷയില്‍ മലയാളി തിളക്കം. തിരുവനന്തപുരം സ്വദേശി തോമസ് ബിജു ചീരംവേലിലിന് മൂന്നാം റാങ്ക് ലഭിച്ചു. ബോംബെ ഐഐടിയിലെ ആര്‍ കെ ശിശിറിനാണ് ഒന്നാം റാങ്ക്.

വിവിധ ഐഐടികളില്‍ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള പരീക്ഷയായ ജെഇഇ അഡ് വാന്‍സ്ഡിന്റെ ഫലം ബോംബെ ഐഐടിയാണ് പ്രഖ്യാപിച്ചത്. jeeadv.ac.in. ല്‍ കയറി സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

വെബ്സൈറ്റില്‍ കയറി റിസല്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫലം അറിയുന്നതിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രജിസ്ട്രേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കി ഫലം അറിയാന്‍ സാധിക്കും. നാളെ മുതല്‍ പ്രവേശനത്തിനുള്ള കൗണ്‍സിലിങ്ങ് തുടങ്ങും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com