തെരുവുനായ ശല്യം: സ്ഥിതി ഗുരുതരം, അടിയന്തര കര്‍മ പദ്ധതിക്ക് രൂപം നല്‍കുമെന്ന് മന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th September 2022 11:41 AM  |  

Last Updated: 11th September 2022 11:41 AM  |   A+A-   |  

m_b_rajesh

മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട്‌

 

കണ്ണൂര്‍: തെരുവുനായ ശല്യം നേരിടാന്‍ അടിയന്തര കര്‍മ പദ്ധതിക്ക് രൂപം നല്‍കുമെന്ന് മന്ത്രി എം ബി രാജേഷ്. നിലവില്‍ സ്ഥിതി ഗുരുതരമാണെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.

ഇതിനകം തന്നെ സര്‍ക്കാര്‍ ഏകോപിതമായ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ തെരുവുനായ ശല്യം പരിഹരിക്കുന്നതിന് യോഗം ചേര്‍ന്നിരുന്നു. ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. 

ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ ഉത്തരവും തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. 152 ബ്ലോക്കുകളില്‍ എബിസി കേന്ദ്രങ്ങള്‍ സജ്ജമാക്കുകയാണ് ഇതില്‍ പ്രധാനം. 30 എണ്ണം ഇതിനോടകം തന്നെ സജ്ജമായി കഴിഞ്ഞു. വളര്‍ത്തുനായ്ക്കളുടെ ലൈസന്‍സിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും നടപടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു.

നാളെ തിരുവനന്തപുരത്ത് ഉദ്യോഗസ്ഥ തലത്തില്‍ യോഗം ചേരും. മുഖ്യമന്ത്രിയുമായി ആലോചിച്ച് കര്‍മപദ്ധതിക്ക് രൂപം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ അടക്കം ജനകീയ പങ്കാളിത്തോടെ കര്‍മപദ്ധതിക്ക് രൂപം നല്‍കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വീട്ടുമുറ്റത്ത് നിൽക്കെ മൂന്നു വയസ്സുകാരനെ തെരുവുനായ കടിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ