ജോലി കഴിഞ്ഞ് മടങ്ങവേ കാണാതായി; യുവാവിന്റെ മൃതദേഹം പുഴയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th September 2022 08:50 PM  |  

Last Updated: 11th September 2022 08:50 PM  |   A+A-   |  

shiju

ഷി​ജു

 

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് കുറ്റ്യാടിയിൽ കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പ​ശു​ക്ക​ട​വ് എ​ക്ക​ലി​ലെ അ​രി​യി​ൽ ഷി​ജു​വി​നെ (40)യാണ് മിരച്ച നിലയിൽ കണ്ടെത്തിയത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെയാണ് ഷിജുവിനെ കാ​ണാ​താ​യത്. ഇന്നാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തെ​ങ്ങ് ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന വ​ഴി​യാണ് കാ​ണാ​താ​യ​ത്.​ ക​ട​ന്ത​റ പു​ഴ​യ്ക്ക് കു​റു​കെ പൂ​ഴി​തോ​ടി​നും എ​ക്ക​ലി​നും മധ്യത്തിലു​ള്ള തൂ​ക്ക് പാ​ല​ത്തി​ൽ ഇ​യാ​ളു​ടെ ചെ​രു​പ്പും തോ​ർ​ത്ത് മു​ണ്ടും ക​ണ്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. 

പു​ഴ​യി​ൽ വീ​ണ​താകു​മോ​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ട​ന്ത​റ പുഴ​യി​ലെ ശ​ക്ത​മാ​യ വെ​ള്ളം തി​ര​ച്ചി​ലി​ന് ത​ട​സ​മായി.​ ഇന്ന് നാ​ദാ​പു​രം ചേ​ല​ക്കാ​ട് നി​ന്ന് എ​ത്തി​യ അ​ഗ്നി​ശ​മ​നസേ​നാ​ വി​ഭാ​ഗം നടത്തിയ തി​ര​ച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

അരമണി കിലുക്കി, താളത്തിൽ ചുവടുവച്ചു; രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൂര ന​ഗരിയിൽ പുലികളിറങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ