ഓണാഘോഷങ്ങൾക്ക് ഇന്ന് കൊടിയിറക്കം; തിരുവനന്തപുരത്ത് വർണാഭമായ സാസ്കാരിക ഘോഷയാത്ര, നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th September 2022 07:07 AM  |  

Last Updated: 12th September 2022 07:07 AM  |   A+A-   |  

onam_celebration

എക്സ്പ്രസ് ചിത്രംതിരുവനന്തപുരം: സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് ഇന്ന് കൊടിയിറക്കം. തിരുവനന്തപുരത്ത് വർണാഭമായ സാസ്കാരിക ഘോഷയാത്രയോടെയാണ് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാളികൾ കെങ്കേമമാക്കിയ ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീഴുന്നത്. വൈകീട്ട് അഞ്ചിന് മാനവീയം വീഥിയിൽ മുഖ്യമന്ത്രി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. 

നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും വാദ്യഘോഷങ്ങളും സജ്ജമായിക്കഴിഞ്ഞു. ‌76 ഫ്ലോട്ടുകളും പത്ത് ഇതര സംസ്ഥാനങ്ങളിലേതുൾപ്പെടെ 77 കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. അശ്വാരൂഢ സേനയും സേനാ വിഭാഗങ്ങളുടെ ബാൻഡുകളും നഗരവീഥികളിലൂടെ കടന്നുപോകും. യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ വി ഐ പി പവിലിയനിൽ കാണിയായി മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ള പ്രമുഖരെല്ലാം എത്തും. 

യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ വി.ഐ.പി. പവലിയനിലാകും മുഖ്യമന്ത്രി, മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവർ ഘോഷയാത്ര വീക്ഷിക്കുക. ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കും സാമൂഹ്യനീതി വകുപ്പിൻറെ കീഴിലുള്ള കെയർ ഹോമിലെ അന്തേവാസികൾക്കും ഘോഷയാത്ര കാണാൻ പാളയത്ത് പബ്ലിക്ക് ലൈബ്രറിക്കു മുന്നിൽ പ്രത്യേക പവലിയൻ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 7 ന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകും. നടൻ ആസിഫ് അലിയാണ് ചടങ്ങിലെ മുഖ്യ അതിഥി

വൈകീട്ട് മൂന്ന് മണിക്ക് ശേഷം നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തിൽ പ്രത്യേക ഗതാഗതക്രമീരണവുമുണ്ടാകും.

ഈ വാർത്ത കൂടി വായിക്കൂ 

തെരുവ് നായ ആക്രമണം രൂക്ഷം; ഇന്ന് ഉന്നതതല യോഗം  

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ