'കേരളം വെര്‍ട്ടിക്കലല്ലേ, കാറില്‍ പോകുന്ന ജനങ്ങള്‍ അസ്വസ്ഥരാകും'; വിചിത്ര വിശദീകരണവുമായി ഷമ മുഹമ്മദ്

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തില്‍ പതിനെട്ട് ദിവസം പര്യടനം നടത്തുന്നതില്‍ വിചിത്ര വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്
shama_muhammad
shama_muhammad

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തില്‍ പതിനെട്ട് ദിവസം പര്യടനം നടത്തുന്നതില്‍ വിചിത്ര വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. കേരളം വെര്‍ട്ടിക്കിലായ സംസ്ഥാനമാണെന്നും കാല്‍നട യാത്രയായതിനാല്‍ നടക്കാന്‍ എളുപ്പമുള്ള സംസ്ഥാനങ്ങള്‍ നോക്കിയാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്നുമായിരുന്നു ഷമ മുഹമ്മദിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഷമയുടെ വിചിത്ര മറുപടി. 

'എന്തുകൊണ്ട് കേരളത്തില്‍ ഇത്രദിവസം, എന്തുകൊണ്ട് യുപിയില്‍ കുറവ് എന്ന് ചാനല്‍ ചോദിച്ചു. അതിനുള്ള ഉത്തരം പറഞ്ഞുതരാം. നമ്മള്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നേരിട്ട് പോകുന്ന യാത്രയാണ്. സ്‌ട്രെയിറ്റ് ലൈനായാണ് പോകുന്നത്. കേരളം വെര്‍ട്ടിക്കിലായിട്ടാണ്. പദയാത്ര നടക്കാന്‍ പറ്റുന്ന റൂട്ടാണ് എടുക്കുന്നത്. ആ റൂട്ട് ആകുമ്പോള്‍ ജനങ്ങളെ അസ്വസ്ഥരാക്കേണ്ട. കാറില്‍ പോകുന്ന ജനങ്ങളെ അസ്വസ്ഥരാക്കാന്‍ പറ്റില്ലല്ലോ. ഞങ്ങള്‍ എടുത്ത റൂട്ടെല്ലാം നടക്കാന്‍ പറ്റുന്ന റൂട്ടാണ്. മറ്റേ റൂട്ട് കാണുമ്പോള്‍ ജനങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാകും. സിപിഎമ്മും ബിജെപിയും എല്ലാ ദിവസവും വിമര്‍ശിക്കുന്നത് ഭാരത് ജോഡോ യാത്രയെക്കുറിച്ച് പേടി തട്ടിയതുകൊണ്ടാണ്'- ഷമ മുഹമ്മദ് ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. 

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ രണ്ടുദിവസം മാത്രമാണ് രാഹുലിന്റെ പദയാത്ര കടന്നു പോകുന്നത്. ഇതിനെതിരെ വിമര്‍ശനം ഉന്നയിച്ച് സിപിഎം രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് കേരളത്തിലെ 19 ലോക്‌സഭ സീറ്റുകളാണെന്നും രാഹുല്‍ ഗാന്ധി എളുപ്പവഴി നോക്കുകയാണെന്നും സിപിഎം വിമര്‍ശനം ഉന്നയിരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com