അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം;നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ചു

കഴിഞ്ഞിയാഴ്ച അട്ടപ്പാടിയില്‍ ഒരുവയസ്സുകാരന്‍ മരിച്ചിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം. പുതൂര്‍ സ്വര്‍ണഗദ്ദയിലെ ശാന്തി-ഷന്‍മുഖന്‍ ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. 

കഴിഞ്ഞിയാഴ്ച അട്ടപ്പാടിയില്‍ ഒരുവയസ്സുകാരന്‍ മരിച്ചിരുന്നു. ശ്വാസംമുട്ടല്‍ കാരണമാണ് ഇലച്ചിവഴി ഊരിലെ ജ്യോതി-മുരുകന്‍ ദമ്പതികളുടെ മകന്‍ മകന്‍ മരിച്ചത്. 

എട്ടാംതീയതി പ്രസവിച്ച് ഒരുദിവസം പ്രായമായ കുഞ്ഞ് മരിച്ചിരുന്നു. മേലെ ആനവായ് ഊരിലെ സുന്ദരന്‍-സരോജിനി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു കുഞ്ഞ് മരിച്ചത്. സരോജിനിയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞും സമാനമായ രീതിയിലാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com