രാഹുല്‍ ഗാന്ധി ശിവഗിരിയിലെത്തി; സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th September 2022 07:19 AM  |  

Last Updated: 14th September 2022 02:12 PM  |   A+A-   |  

rahul_gandhi

ചിത്രം: എഎന്‍ഐ

 

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി വര്‍ക്കല ശിവഗിരി മഠം സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ്, രമേശ് ചെന്നിത്തല ടി സിദ്ധിഖ് തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും മഠത്തിലെ സന്യാസിമാരും ശിവഗിരി മഠത്തിലെത്തിയ രാഹുലിനെ സ്വീകരിച്ചു. 

ശ്രീനാരായണഗുരു സമാധിയില്‍ രാഹുല്‍ പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് ശിവഗിരി മഠത്തിലെ സന്യാസിവര്യന്മാരുമായി രാഹുല്‍ഗാന്ധി ചര്‍ച്ച നടത്തി. ആദ്യമായാണ് രാഹുല്‍ ശിവഗിരി സന്ദര്‍ശിക്കുന്നത്. 

നേരത്തെ ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്തെത്തിയപ്പോള്‍, ചട്ടമ്പിസ്വാമികളുടെ ജന്മഗൃഹത്തിലും അയ്യങ്കാലി സ്മാരകത്തിലുമെത്തി  രാഹുല്‍ഗാന്ധി പുഷ്പാര്‍ച്ചന നടത്തിയിരുന്നു. കന്യാകുമാരിയില്‍ നിന്നാണ് രാഹുല്‍ഗാന്ധി കശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

നിയമസഭ കയ്യാങ്കളിക്കേസ് : മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയിലെത്തും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ