സ്വന്തമാക്കിയത് ലക്ഷങ്ങള്‍; വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; മൈനിങ് ആന്‍ഡ് ജിയോളജി ഇന്‍സ്‌പെക്ടര്‍ക്കെതിരെ വിജിലന്‍സ് കേസ്

2011 ജനുവരി ഒന്ന് മുതല്‍ 2021 നവംബര്‍ 31 വരെയുള്ള കാലയവളവില്‍ ഇയാള്‍ 68,06,351 രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് മിനറല്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ക്കെതിരെ വിജിലന്‍സ് കേസ്. ചെങ്ങമനാട് കപ്രംപാടന്‍ വീട്ടില്‍ കെവി ബഹനാനെതിരെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ (വിഎസിബി) സ്‌പെഷല്‍ സെല്ലാണ് കേസെടുത്തത്. തൃശൂര്‍ ഓഫീസില്‍ ജോലി ചെയ്യുന്ന കെവി ബഹനാനെതിരെ അന്വേഷണത്തിനൊടുവിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

2011 ജനുവരി ഒന്ന് മുതല്‍ 2021 നവംബര്‍ 31 വരെയുള്ള കാലയവളവില്‍ ഇയാള്‍ 68,06,351 രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് കണ്ടെത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് ചെങ്ങമനാട്ടെ വസതിയിലും തൃശൂരിലെ ഓഫീസിലും വിഎസിബി സംഘം വ്യാപക പരിശോധന നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് 21 രേഖകളും രണ്ട് ബാങ്ക് ലോക്കറുകളുടെ താക്കോലുകളും പിടിച്ചെടുത്തു. 

എസിബി എറണാകുളം സ്‌പെഷ്യല്‍ സെല്‍ പൊലീസ് സൂപ്രണ്ട് വി സുനില്‍ കുമാറിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ ബിപിന്‍ പി മാത്യു എജി ബിബിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. രേഖകള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com